മുൻ വിരോധത്താൽ ഭീമനടി കാലിക്കടവിൽ പൊതുപ്രവർത്തകന് മർദ്ദനം പോലീസ് കേസ് എടുത്തു
ഭീമനടി : മുൻ വിരോധത്താൽ ഭീമനടി കാലിക്കടവിൽ പൊതുപ്രവർത്തകന് മർദ്ദനം. കാലിക്കടവ് എസ് കെ എസ് എസ് എഫ് പെരുമ്പട്ട മേഖല കൗൺസിലർ ,കാലിക്കടവ് പൂക്കാട് ജുമാമസ്ജിദ് ജോയിൻ സെക്രട്ടറി, അൽ ഹിദായ ആറില കണ്ടം വൈസ് പ്രസിഡണ്ടുമായ എപികെ അബ്ദുൽ ഖാദറിനെ ഇന്നലെ വൈകുന്നേരം കാലിക്കടവ് ജുമാമസ്ജിദ് പരിസരത്തുവെച്ചു ഭീമനടി സ്വദേശിയായ ധനേഷ് ആക്രമിച്ചു പരിക്കേൽപ്പിച്ചത് . മുഖത്ത് ഗുരുതരമായി പരിക്കേറ്റ കാദറിനെ ചെറുവത്തൂർ കെ എച്ച് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. ഖാദറിന്റെ വാടകറൂമിനു സമീപം പ്രതി പരസ്യ മൂത്ര വിസർജ്ജനം ചെയ്തത് ചോദ്യം ചെയ്തതും അനധികൃത മദ്യവിൽപ്പന അധികൃതരെ അറിയിച്ചത് അബ്ദുൽ ഖാദറാണ് എന്ന സംശയത്തിലുമാണ് പ്രതി അബ്ദുൽ ഖാദറിനെ സ്റ്റീൽ വള കൊണ്ട് മർദിച്ചത് .
ഖാദറിനെ ചെറുവത്തൂർ ഹോസ്പിറ്റലിൽ എസ്കെഎസ്എസ്എഫ്ന്റെയും, അൽ ഹിദായ ആറില കണ്ടത്തിന്റെ രക്ഷാധികാരി ടി എ അബ്ദുൽ കരീം, എസ്കെഎസ്എസ്എഫ് കാസർഗോഡ് ജില്ലാ കൗൺസിലർ വി കെ സുബൈർ, അൽഹിദായ കോഡിനേറ്റർ പി നറുദ്ദീൻ, എസ്കെഎസ്എഫ് മേഖല കൗൺസിലർമാരായ പി കെ ബഷീർ ആറിലകണ്ടം വി കെ ശിഹാബ്, നൗഷാദ് പി പി, ഫിറോസ് എന്നിവർ ഹോസ്പിറ്റൽ സന്ദർശിക്കുകയും കുറ്റവാളിയായ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു .പ്രതിയായ ധനേഷ് മുൻപും ചില കേസുകളിൽ ഉൾപ്പെട്ടിരുന്നു
ഐക്യത്തോടും സൗഹൃദത്തോടും കഴിയുന്ന പൂക്കാട് കാലിക്കടവ് പ്രദേശത്ത് സമാന സമാന അന്തരീക്ഷം നിലനിർത്താൻ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മുൻകരുതലുകളും വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
No comments