Breaking News

ആദൂർ, സഞ്ചക്കടവിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം


കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ, സഞ്ചക്കടവിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു കുട്ടിയെ ഗുരുതര നിലയിൽ ചെങ്കള, ഇന്ദിരാനഗറിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ( ഇന്ന് )വൈകുന്നേരമാണ് അപകടം ഉണ്ടായത് . അബൂബക്കറിന്റെ മക്കളായ മുൻസീർ (10), മുസമ്മിൽ (14) എന്നിവരാണ് മരിച്ചത്.മൂന്ന് കുട്ടികളും അടുത്തിടെ ഗൃഹപ്രവേശനം നടന്ന വീടിന്റെ സമീപത്ത് കളിച്ചുകൊണ്ടിരിക്കെ മൺതിട്ട ഇടിഞ്ഞു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ. ആദൂർ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനെത്തി.

No comments