ദേശീയ വടംവലി മത്സരത്തിൽ ചാമ്പ്യൻമാരായ കേരളടീം അംഗം ചുള്ളിക്കര അയറോട്ട് കൊച്ചിയിലെ അതുല്യ ഗണേശനെ സി.പി.എം ലോക്കൽ കമ്മറ്റി അനുമോദിച്ചു
ചുള്ളിക്കര: മഹാരാഷ്ട്രയിൽ വെച്ച് നടന്ന 23മത് ദേശീയ സബ് ജൂനിയർ അണ്ടർ 15 വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമംഗം അയറോട്ട് കൊച്ചിയിൽ അതുല്യ ഗണേശനെ സിപിഐഎം ചുള്ളിക്കര ലോക്കൽ സെക്രട്ടറി സി. കുഞ്ഞിക്കണ്ണൻ വീട്ടിലെത്തി പൊന്നാട അണിയിച്ച് അനുമോദിച്ചു. കോടോത്ത് ഡോ: അംബേദ്ക്കർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആയ അതുല്യ ഗണേശൻ ബേബി ദമ്പതികളുടെ മകളാണ്. സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗവും വാർഡ് മെമ്പറുമായ ബിന്ദു, ലോക്കൽ കമ്മിറ്റി അംഗം ബി.കുഞ്ഞമ്പു, ബ്രാഞ്ച് സെക്രട്ടറിമാരായ ജയേഷ്, അനീഷ്, ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു
No comments