Breaking News

വേണുഗോപാൽ ചുണ്ണംകുളത്തിൻ്റെ കവിതാ സമാഹാരം 'ആസാദി' പ്രകാശനം ചെയ്തു


അമ്പലത്തറ: കവി വേണുഗോപാൽ ചുണ്ണംകുളത്തിൻ്റെ മൂന്നാമത് കവിതാ സമാഹാരം 'ആസാദി' ആനക്കല്ല് രക്തസാക്ഷി ഗോവിന്ദൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പ്രാകാശനം ചെയ്തു. കവിയും പു.ക.സ. കാസറഗോഡ് ജില്ലാ പ്രസിഡൻ്റുമായ സി.എം. വിനയചന്ദ്രൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. വായനശാല പ്രസിഡൻ്റ് വന്ദന.ടി.പി അദ്ധ്യക്ഷത വഹിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ മുഖ്യാതിഥിയായി. എഴുത്തുകാരൻ അശോകൻ മീങ്ങോത്ത് പുസ്തകം ഏറ്റു വാങ്ങി. സബിത ചൂരിക്കാട് പുസ്തക പരിചയം നടത്തി.  പി.അപ്പക്കുഞ്ഞി, പി.നാരായണൻ, ഗണേശൻ അയറോട്ട്, നാരായണൻ അയ്യങ്കാവ് , ടി.കെ. പുരുഷോത്തമൻ , സവിത രാജൻ എന്നിവർ സംസാരിച്ചു. വേണുഗോപാൽ ചുണ്ണംകുളം മറുപടി പ്രസംഗം നടത്തി. വായനശാല സെക്രട്ടറി സുനിൽ പാറപ്പള്ളി സ്വാഗതവും, ജോ: സെക്രട്ടറി ശ്രീവിദ്യ. എം. നന്ദിയും പറഞ്ഞു.

No comments