വെള്ളരിക്കുണ്ടിലെ സി പി ഐ എം മുൻ ബ്രാഞ്ച് സെക്രട്ടറി സുമേഷ് പി ആർ നിര്യാതനായി
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിലെ ആദ്യകാല ജീപ്പ് ഡ്രൈവറും, സിപിഐ എം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ പി ആർ സുമേഷ് (56) അന്തരിച്ചു. സിപിഐ എം വെള്ളരിക്കുണ്ട് ബ്രാഞ്ച് അംഗമാണ്. സംസ്ക്കാരം ശനി രാവിലെ 10ന് കരിന്തളം പൊതുശ്മശാനത്തിൽ. പരേതരായ പുന്നക്കൽ രവീന്ദ്രന്റെയും എം സി ഗിരിജയുടെയും മകനാണ്. ഭാര്യ: ഷീബ (കേരള ബാങ്ക് ജീവനക്കാരി വെള്ളരിക്കുണ്ട്). മക്കൾ : പി എസ് അഭിരാം, പരേതയായ ശ്രീലക്ഷ്മി. സഹോദരങ്ങൾ: സുമ (തുള്ളൻകല്ല്), സീമ (കോട്ടയം), സ്മിത (കോളംകുളം).
No comments