Breaking News

എല്‍ഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് പരപ്പയിൽ സ്വീകരണം നൽകി


പരപ്പ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ  വികസന ക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതിന് നിയമസഭാ മണ്ഡലം വാഹന പ്രചരണ ജാഥക്ക് പരപ്പയിൽ ഉജ്ജ്വലമായ സ്വീകരണം നൽകി. 

കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ ലീഡറും , വി വി രമേശൻ മാനേജരും , കുര്യാക്കോസ് പ്ലാപ്പറമ്പൻ ഡെപ്യൂട്ടി ലീഡറുമായ ജാഥയ്ക്കാണ് പരപ്പയിൽ സ്വീകരണം ഒരുക്കിയത് . ജാഥ ലീഡർ ഇ. ചന്ദ്രശേഖരൻ , മാനേജർ വി.വി രമേശൻ , എന്നിവരെ കൂടാതെ നിശാന്ത് പി കെ, എം കുമാരൻ , ദിലീപ്, ബേബി ബാലകൃഷ്ണൻ , എം രാജൻ , പാറക്കോൽ രാജൻ എന്നിവർ പ്രസംഗിച്ചു. കെ പി സതീഷ്ചന്ദ്രൻ, വി കെ രാജൻ , സി പി ബാബു , കെ വി കൃഷ്ണൻ ,പുഷ്പരാജൻ, കെ വി മാത്യു മാസ്റ്റർ തുടങ്ങിയ എൽഡിഎഫ് നേതാക്കൾ ജാഥയ്ക്കൊപ്പം ഉണ്ടായിരുന്നു.

 വെടിക്കെട്ടിന്റെ അകമ്പടിയോടെ ചുവന്ന ഷാൾ അണിയിച്ച് നീലേശ്വരം ഏരിയയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പരപ്പയിൽ ഏരിയ സെക്രട്ടറി എം രാജൻ ജാഥ ലീഡറെ സ്വീകരിച്ചു. തുടർന്ന് എൽഡിഎഫിൽ പെട്ട വിവിധ പാർട്ടി നേതാക്കളും , വർഗ്ഗ ബഹുജന സംഘടന നേതാക്കളും ജാഥാ ലീഡർ ഹാരമണിയിച്ചു.  സംഘാടകസമിതി ചെയർമാൻ കെ ഭാസ്കരൻ അടിയോടി അധ്യക്ഷത വഹിച്ചു. കൺവീനർ എ. ആർ രാജു സ്വാഗതം പറഞ്ഞു.

No comments