Breaking News

നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ സംരക്ഷണ ഭിത്തിയിലിടിച്ചു


ചെറുവത്തൂര്‍ കണ്ണാടിപ്പാറ മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത് കാറപകടം. നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റുകളും കേരളാവിഷന്‍ കേബിളുകളും തകര്‍ത്തു. കാര്‍ റോഡരികിലെ സംരക്ഷണ ഭിത്തിയിലിടിച്ചു നിന്നതിനാല്‍ വന്‍ അപകടമാണ് തലനാരിഴയ്ക്ക് വഴിമാറിയത്. ഇലക്ട്രിക് പോസ്റ്റ് റോഡിന് കുറുകെ വീണതിനാല്‍ ഗതാഗതവും നിലച്ചിരുന്നു. ചീമേനി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് നിരവധി വീടുകളുണ്ടെങ്കിലും സംഭവ സമയത്ത് ഇവിടെ ആരുമില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.


No comments