Breaking News

മഞ്ചേശ്വരത്തെ കൊലപാതകം; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു


മഞ്ചേശ്വരത്ത് മകളെയും ബന്ധുവിനെയും കുത്തിക്കൊന്ന കേസിലെ പ്രതി ഉമ്മര്‍ ഫാറൂഖിനെ തെളിവെടുപ്പിനെത്തിച്ചു. കൊലപാതകം നടന്ന വീട്ടില്‍ ഫാറൂഖിനെ എത്തിച്ചപ്പോള്‍ അവിടെയുണ്ടായ സ്ത്രീകള്‍ പ്രതിക്കെതിരെ രോഷാകുലരായി. 'ഓനെ കൊല്ലാണ്ട് വിടരുത്' എന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീകള്‍ ഇയാള്‍ക്ക് നേരെ തിരിഞ്ഞത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുകയായിരുന്നു. കുത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാതൊരു ഭാവഭേദവുമില്ലാതെ ഫാറൂഖ് പൊലീസ് സംഘത്തോട് വിശദീകരിച്ചു. ഈ മാസം രണ്ടിനാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ കുഞ്ചത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം തുമിനാട് ഹില്‍ടോപ് നഗറിലെ ജുമൈല (18), ഫാറൂഖിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് ഷേക്കുഞ്ഞി (53) എന്നിവരെ കുത്തിക്കൊന്നത്.


No comments