Breaking News

പുൽവാമ ദിനം : കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ റീത്ത് ലേയിംങ്ങ് പരേഡും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു


കരിന്തളം: നിരവധി ധീര ജവാന്മാർ വീര മൃത്യു വരിച്ച ഇന്ത്യൻ ചരിത്രത്തിലെ ബ്ലാക്ക് ഡേയായി ആചരിക്കുന്ന പുൽവാമ ദിനത്തിൻ്റെ ഏഴാം വാർഷികത്തിൽ കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ  തോളേനിയിലുള്ള യുദ്ധ സ്മാരകത്തിൽ റീത്ത് ലെയിങ്ങ്  പരേഡും പുഷ്പാർച്ചനയും നടത്തും. തുടർന്ന് കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച്  തോളേനിലുള്ള സൈനിക കൂട്ടായ്മ ഓഫീസിൽ വെച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു . രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ വിവിധ  ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും പങ്കെടുക്കുകയും പ്രാഥമിക ലാബ് പരിശോധനയും അസ്ഥിബലക്ഷയ പരിശോധനകളും ഉണ്ടായിരിക്കുന്നതാണ്.  സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനിയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങ് മുൻ സി ആർ പി എഫ് ഐ ജി  പി ദാമോദരൻ  ഉദ്ഘാടനം ചെയ്യും. സിആർപിഎഫ് മുൻ ഐ ജി കെ വി മധുസൂദനൻ ചടങ്ങിൽ മുഖ്യ അതിഥിയാകും.  സമാപനത്തോടനുബന്ധിച്ച്  നടക്കുന്ന അനുസ്മരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ മുഖ്യാതിഥിയാകും

No comments