Breaking News

മലയോര ഹൈവേയിലെ അശാസ്ത്രീയതമൂലമുള്ള അപകട പരമ്പര ; കോൺഗ്രസിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസം ആരംഭിച്ചു ഉപവാസം ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ ഉത്ഘാടനം ചെയ്‌തു


മാലോം : മലയോരഹൈവേയിലെ അശാസ്ത്രീയമായ നിർമ്മാണം മൂലം അപകടങ്ങൾ തുടർക്കത ആവുകയും അപകടത്തിൽ പ്പെട്ട് നിരവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടും അധികൃതർ കാണിക്കുന്ന നിസംഗതയ്ക്ക് എതിരെ ബഹുജന പങ്കാളിത്ത ത്തോടെ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലുള്ള 24 മണിക്കൂർ ഉപവാസം ആരംഭിച്ചു.. 

ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ജനപ്രധി നിധികളും ജില്ലാ ബ്ലോക്ക്‌ പഞ്ചായത്ത് ജനപ്രധി നിധി കളും പ്രവർത്തകരും പങ്കെടുക്കുന്ന  ഉപവാസം ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ  ഉത്ഘാടനം ചെയ്തു. മലയോര ഹൈവേ അടക്ക മുള്ള വികസനപ്രവർത്തനങ്ങൾ ഉണ്ടായത് യു. ഡി. എഫ്. ഭരണകാലത്ത് ആണെന്ന് അദ്ദേഹം പറഞ്ഞു.

സമര സമിതി ചെയർമാൻ ടോമി പ്ലാച്ചേരി. അധ്യക്ഷത വഹിച്ചു.കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം. ഡി. സി. സി. വൈസ് പ്രസിഡന്റ് മരായ ബി. പി. പ്രദീപ് കുമാർ. പി. ജി. ദേവ്. ജനറൽ സെക്രട്ടറി മാരായ പി. വി. സുരേഷ്. ഹരീഷ് പി. നായർ. പഞ്ചായത്ത് പ്രസിഡന്റ് മാരായ മേഴ്‌സി മാണി. എ. ലത. മണ്ഡലം പ്രസിഡന്റ് മാരായ പ്രമോദ് മാക്കക്കോടൻ. എം പി. ജോസഫ്. ജോർജ്ജ് കരി മഠം. ബ്ലോക്ക്‌ പ്രസിഡന്റ് മാരായ ഉമേശൻ ബേളൂർ. ജോയ് ജോസഫ്.. യൂത്ത്‌ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്. ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എ. വി

ഭാസ്കരൻ. ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജോർജ് മുത്തോലി. കെ. പി. സി. അംഗം മീനാക്ഷി ബാല കൃഷ്ണൻ. സി. വി. ഭാവനൻ. തുടങ്ങിയവർ പ്രസംഗിച്ചു..

കാറ്റാൻ കവലയിൽ നിന്നും വള്ളിക്കടവിലേക്ക് വരുന്ന ചെങ്കുത്തായ ഇറക്കത്തിൽ മറ്റപ്പള്ളി വളവിലെ റോഡിന് വീതി കൂട്ടി അവിടത്തെ ലെവൽസിലും അലൈൻമെന്റിലും വന്നിരിക്കുന്ന അപാകതകൾ പരിഹരിക്കുക .ചുള്ളി മരുതോം തട്ട് കാറ്റാൻ കവല വനമേഖലയിലെ മലയോര ഹൈവേയുടെ പണി ഉടൻ പുന:രാരംഭിക്കുക ഇട്ടിത്തട്ട് എസ് വളവിലും അതിന് താഴെയും ലെവൽസിലും അലൈൻമെന്റിലും വന്ന അപാകതകൾ പരിഹരിക്കുക മലയോര ഹൈവേയിൽ വള്ളിക്കടവിലെ ചൈത്രവാഹിനി പുഴയ്ക്ക് കുറുകെ അനുവദിച്ച പാലത്തിൻ്റെപണി എത്രയും വേഗം ആരംഭിക്കാനും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കുക മലയോര ഹൈവേയിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ സ്ട്രീറ്റ് ലൈറ്റ് പകുതിയും പ്രകാശിക്കുന്നില്ല അത് നന്നാക്കി പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുക മലയോര ഹൈവേയുടെ പണിപൂർത്തിയായ സ്ഥലങ്ങളിൽ റോഡ് മാർക്കിംഗ് നടത്തി സൈൻ ബോർഡുകൾ സ്ഥാപിക്കുക മലയോര ഹൈവേയുടെ തകർച്ച ഇല്ലാതാക്കാൻ റോഡിൻ്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് പിച്ചിംഗ് നടത്തുക ചെറുപുഴ ചിറ്റാരിക്കാൽ റീച്ചിലെ ലെവൽസിൽ വന്ന അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസം..

No comments