Breaking News

പുലയനടുക്കം സുബ്രമണ്യ കോവിൽ ആണ്ടിയൂട്ട് പൂജാമഹോത്സവത്തിന് തുടക്കമായി


കോളംകുളം : കാവടി സഞ്ചാരം നടക്കുന്ന പ്രമുഖ കോവിലുകളിൽ ഒന്നായ പുലയനടുക്കം സുബ്രമണ്യ കോവിലിൽ ൧൫ ദിവസത്തെ ദേശ സഞ്ചാരത്തിനു ശേഷം ഇന്ന് കോവിലിൽ മൂന്ന് ദിവസങ്ങളിലായി വിവിധ പൂജാകർമങ്ങളോടെയും  സാംസ്‌കാരിക കലാപരിപാടികളോടെയും അന്നദാനത്തോടെയും നടക്കുന്ന ആണ്ടിയൂട്ട് പൂജാമഹോത്സവത്തിന്  ദീപാരാധനായോടെ തുടക്കമായി.7.30മണിക്ക് പാലായി പാലാകൊഴുമ്മൽ ഭഗവതി ക്ഷേത്ര പൂരക്കളി അക്കാദമി യൂണിറ്റിന്റെ പൂരക്കളി ആരങ്ങിലെത്തി  തുടർന്ന് കോവിലിൽ മാതൃസമിതിയുടെ തിരുവാതിരയും, വിവിധ ഡാൻസുകളും വേദിയിലെത്തും അതിനു ശേഷം കക്കോൽ വിഷ്ണുമുർത്തി കലാസമിതിയുടെയും ചിറ്റാരിക്കാൽ കിഴക്കൻ കാവ് ക്ഷേത്ര ടീമിന്റെയും കൈകൊട്ടി കളിയും നടന്നു. ടീം സ്വരലയ കോളംകുളത്തിന്റെ സംഗീത സന്ധ്യയും നടന്നു. ദേശ സഞ്ചാരം നടത്തി വരുന്ന കാവടിയേ കോവിലേക്ക് ആനയിച്ചു സ്വികരിക്കുന്നത്തോടെ ഒന്നാംദിനത്തെ പരിപാടികൾ അവസാനിച്ചു . ഇന്ന്  രാവിലെ കാവടി സംഘ പെരിയങ്ങാനം കാവിലേക്ക് തൊഴുവൻ പോവുകയും വൈകുന്നേരം അമ്പലത്തിൽ നിന്നും കോവിലേക്ക് കാഴ്ചവരവും കാവടി എഴുന്നള്ളത്തും നടക്കും.പിന്നീട് കോവിലനക്കത്ത് പൂജാകർമങ്ങളും നുറു കണക്കിനി മൺചിരാത് വെളിച്ചത്തിൽ ദീപാരാധനയും തായമ്പകയും നടക്കും പെരുകമന ശ്രീധരൻ നമ്പുതിരിയുടെ അദ്ധ്യാൽമിക പ്രഭാഷണവും  അന്നദാനവും നടക്കും.10മണിക്ക് നടക്കുന്ന ഗാനമേളയോടെ ഇ വർഷത്തെ കലാപരിപാടികൾ അവസാനിക്കും. 14നു പുലർച്ചെ കോവിൽ പൂജാരി ഒലക്കര കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടക്കുന്ന തണ്ണിലാമൃത  പുജയും പ്രസാധവിതരണത്തിനും ശേഷംസമാപനപുജയും കാഴ്ച വസ്തുക്കളുടെ ലേലവും, തുലാഭാരവുംനടക്കും. 15നു കാവടി സംഘത്തിന്റെ പഴനിയാത്രയോടെ ഇ വർഷത്ത ആണ്ടിയൂട്ട് പൂജ മഹോത്സവപരുപാടികൾ അവസാനിക്കും

No comments