Breaking News

റിസർവേഷൻ വേണ്ട; കൂടുതൽ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ; സീസൺ ടിക്കറ്റും ഇന്നുമുതൽ; യുടിഎസും തുടങ്ങും

                                        


തിരുവനന്തപുരം; ദക്ഷിണ റെയില്‍വേയുടെ റിസര്‍വേഷനില്ലാതെ സഞ്ചരിക്കാവുന്ന എക്‌സ്പ്രസ് ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ തിങ്കളാഴ്ചമുതല്‍ സീസണ്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കും.അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം ഇന്‍ മൊബൈല്‍ (യു.ടി.എസ്.) ഇന്നുമുതല്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും സാധാരണ്‍ ടിക്കറ്റ് ബുക്കിങ് സേവക് (ജെടിബിഎസ്) കേന്ദ്രങ്ങളും തുറക്കും.കേരളത്തില്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതു സംബന്ധിച്ച പ്രഖ്യാപനം ദീപാവലിക്കുശേഷമുണ്ടാകും.

കണ്ണൂര്‍-കോയമ്ബത്തൂര്‍(06607/06608), എറണാകുളം-കണ്ണൂര്‍(06305/06306), കണ്ണൂര്‍-ആലപ്പുഴ(06308/06307), കോട്ടയം-നിലമ്ബൂര്‍ റോഡ്(06326/06325), തിരുവനന്തപുരം-എറണാകുളം(06304/06303), തിരുവനന്തപുരം-ഷൊര്‍ണൂര്‍(06302/06301), തിരുവനന്തപുരം-തിരുച്ചിറപ്പള്ളി(02628/02627), രാമേശ്വരം-തിരുച്ചിറപ്പള്ളി(062850/06849), ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പ്പേട്ട(06089/06090), തിരുവനന്തപുരം-ഗുരുവായൂര്‍(06342/06341), നാഗര്‍കോവില്‍-കോട്ടയം (06366), പാലക്കാട് ടൗണ്‍ -തിരുച്ചിറപ്പള്ളി(06844/06843) എന്നീ ട്രെയിനുകളിലാണ് തിങ്കളാഴ്ച മുതല്‍ യു.ടി.എസ്., സീസണ്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കുക.

മംഗളൂരു-കോയമ്ബത്തൂര്‍(06324/06323)നാഗര്‍കോവില്‍-കോയമ്ബത്തൂര്‍(06321/06322) എന്നീ ട്രെയിനുകളില്‍ ഈ മാസം പത്തുമുതലാണ് ജനറല്‍ കോച്ചുകളുണ്ടാകുക. കോവിഡ് വ്യാപനത്തിനുശേഷം പൂര്‍ണമായും റിസര്‍വ്ഡ് കോച്ചുകളായി സര്‍വീസ് നടത്തിയിരുന്ന ട്രെയിനുകളില്‍ ഘട്ടം ഘട്ടമായി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാന്‍ ഒക്ടോബര്‍ 25-നാണ് തീരുമാനിച്ചിരുന്നത്.

റെയില്‍വേ സ്റ്റേഷനുപുറത്ത് സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ജെ.ടി.ബി.എസ്. ടിക്കറ്റ് കൗണ്ടറുകളും പ്രവര്‍ത്തിക്കും. 2020 മാര്‍ച്ച്‌ 24-ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്‌ബോള്‍ സീസണ്‍ ടിക്കറ്റുകളില്‍ 20 ദിവസം സഞ്ചരിക്കാന്‍ ബാക്കിയുണ്ടായിരുന്നെങ്കില്‍ പുതുക്കുമ്‌ബോള്‍ അവ പുനഃസ്ഥാപിച്ചു കിട്ടും. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ ഇതുസംബന്ധിച്ച്‌ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു

No comments