Breaking News

സ്ക്കൂൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ബാനം ഗവ: ഹൈസ്ക്കൂളിലേക്ക് മാസ്ക്കും സാനിറ്റൈസറും നൽകി എഐവൈഎഫ് പരപ്പ മേഖലാ കമ്മറ്റി


പരപ്പ: സ്ക്കൂൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ബാനം ഗവ: ഹൈസ്ക്കുളിലെ കുട്ടികൾക്കായി എഐവൈഎഫ് പരപ്പ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാസ്ക്കും സാനിറ്റയിസറും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡൻ്റ് കെ.ഭൂപേഷ് എച്ച്എം രമാദേവി ടീച്ചർക്ക് സാധനങ്ങൾ കൈമാറി. ചടങ്ങിൽ പഞ്ചായത്ത് മെമ്പർ പി.ഗോപാലകൃഷണൻ എ ഐ വൈ എഫ് മേഖല പ്രസിഡൻ്റ് ജെറാൾസ് പരപ്പ, എ ഐ വൈ എഫ് മണ്ഡലം കമ്മറ്റി അംഗം അതുല്യ ബാനം പിടിഎ പ്രസിഡൻ്റ് രാജീവൻ, എസ് എം സി ചെയർമാൻ കെ.കെ കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു

No comments