Breaking News

കേരളപ്പിറവി ദിനത്തിൽ ദുരിതമനുഭവിക്കുന്ന കർഷകരെ ചേർത്ത് പിടിച്ച് മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപറേറ്റിവ് സൊസൈറ്റി ഒടയഞ്ചാലിലും മാലക്കല്ലിലും കർഷകരെ ആദരിച്ചു



മാലക്കല്ല്: ഐക്യകേരളത്തിന്റെ 65ആം പിറവി ദിനം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് ആദരവ് നൽകി വേറിട്ട പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കൊ -ഓപ്പറേറ്റീവ് സൊസൈറ്റി. 

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ 20 ബ്രാഞ്ചുകളിലായി നൂറോളം കർഷകർക്കാണ് ആദരവ് നൽകിയത്. 


സംഘത്തിന്റെ മാലക്കല്ല് ബ്രാഞ്ചിൽ വച്ച് നടന്ന പരിപാടിയിൽ വച്ച്, തന്റെ കാർഷിക വിളകൾ വില്പന നടത്താൻ കഴിയാതെ പ്രതിസന്ധിയിൽ അകപ്പെട്ട മുണ്ടമാണിയിലെ എലുമ്പൻ എന്ന കർഷകനെ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ പൊന്നാടാ അണിയിച്ച് ഉപഹാരം നൽകി. 

സമ്മിശ്ര കൃഷി രീതിയിലൂടെ മാതൃക കർഷകനായ പോത്തനാമലയിൽ  ഷിനോ ഫിലിപ്പിനെയും, യുവകർഷകനായ വിനോജ് മത്തായിയെയും ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് മാവേലിൽ, കള്ളാർ പഞ്ചായത്ത് അംഗം ശ്രീമതി ഗീത,സെന്റർ ഇൻ ചാർജ് സന്തോഷ്‌, ദിവ്യ മനോജ്‌, അജിത ഉണ്ണി തുടങ്ങിയവർ സംസാരിച്ചു. 


സംഘത്തിന്റെ ഒടയംചാൽ ശാഖയിൽ വച്ചു നടത്തിയ പരിപാടി കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ, സ്വന്തം വൈകല്യങ്ങളെ മറന്ന് കാർഷിക വൃദ്ധിയിൽ ഏർപ്പെട്ട് നാടിന് മാതൃകയായ മേക്കോടോത്തെ ഗോപി എന്ന കർഷകനെയും, മൂരിക്കടയിലെ നെൽകർഷകനായ, ഗോപാലകൃഷ്ണനെയും, ക്ഷീരകർഷകരായ കെ.സി. പീറ്ററിനെയും കുഞ്ഞിക്കണ്ണനെയും ആദരിച്ചു. 

ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സിനോജ് ചാക്കോ,കോടോം ബേളൂർ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ഷൈലജ, ശ്രീമതി ജയശ്രീ, റിട്ടയെർഡ് ചീഫ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: എം എസ് പീതാംബരൻ, റോയൽ ട്രാവൻകൂർ നിഥി ലിമിറ്റഡ് റീജിണൽ മാനേജർ പ്രസാദ്. ഒ. നായർ,സെന്റർ ഇൻ ചാർജ് മനോജ്‌ ടി തുടങ്ങിയവർ സംസാരിച്ചു.

No comments