Breaking News

എയിംസ് ജനകീയ കൂട്ടായ്മ': കിനാനൂർ കരിന്തളം പഞ്ചായത്ത്‌ കമ്മറ്റി രൂപീകരിച്ചു

വെള്ളരിക്കുണ്ട് : കേരള സർക്കാർ കേന്ദ്ര സർക്കാറിന് സമർപ്പിക്കുന്ന എയിംസ് പ്രൊപ്പോസലിൽ കാസർഗോഡ് ജില്ലയെ കൂടി ഉൾപ്പെടുത്തുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നിലവിൽ വന്ന എയിംസ് ജനകീയകൂട്ടായ്മയുടെ കിനാനൂർ കരിന്തളം പഞ്ചായത്ത് തല കമ്മിറ്റി രൂപീകരണം ബിരികുളത്തു വച്ച് നടന്നു.അഡ്വക്കേറ്റ് കെ കെ നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കിനാനൂർ-കരിന്തളം പഞ്ചായത്ത് മെമ്പർ ചിത്രലേഖ കെ പി ഉദ്ഘാടനം ചെയ്തു.  ഒ. എം.ബാലകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. എയിംസ് ജില്ലാ കൺവീനർ ഫറീന കോട്ടപ്പുറം ജോയിൻ കൺവീനർ ശ്രീനാഥ് ശശി സി. ടി. വി,ബാബു പുതുകുന്ന്,  ഷെഫീഖ് കോളംകുളം എന്നിവർ സംസാരിച്ചു യോഗത്തിൽ വച്ച് എയിംസ് ജനകീയകൂട്ടായ്മ കിനാനൂർ കരിന്തളം പഞ്ചായത്ത്  കമ്മിറ്റിയുടെ രക്ഷാധികാരികളായി അഡ്വക്കേറ്റ് കെ കെ നാരായണൻ,  ഒ.  എം. ബാലകൃഷ്ണൻ മാസ്റ്റർ, ചിത്രലേഖ കെ. പി. എന്നിവരെ തിരഞ്ഞെടുത്തു കമ്മിറ്റിയുടെ ചെയർമാനായി രത്നാകരൻ പിലാത്തടം,കൺവീനർ റെജി കമ്മാടം, ട്രഷറർ  ബാലചന്ദ്രൻ നായർ സി കെ,  വൈസ് ചെയർമാൻ ബാബു പുതുകുന്ന്,  ജോയിൻ കൺവീനർ ഷഫീഖ് കോളംകുളം എന്നിവരെയും തിരഞ്ഞെടുത്തു മുഴുവൻ ആളുകളും കക്ഷി രാഷ്ട്രീയ ചിന്തകൾ മാറ്റിവെച്ചുകൊണ്ട് നാടിന്റെ പൊതു ആവശ്യത്തിനായി ഒന്നിക്കണമെന്നും നവംബർ 17ന് നടക്കുന്ന ബഹുജന റാലി വമ്പിച്ച വിജയമാക്കി തീർക്കുവാനും  യോഗത്തിൽ തീരുമാനിച്ചു

No comments