Breaking News

ആനക്കല്ല് രക്തസാക്ഷി സ:ഗോവിന്ദൻ സ്മാരക വായനശാലയും, ലൈബ്രറി കൗൺസിൽ കോടോംബേളൂർ നോർത്ത് നേതൃസമിതിയും സംയുക്തമായി നവകേരള സദസ് സംഘടിപ്പിച്ചു


അമ്പലത്തറ: നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൻ്റെ ഭാഗമായി ആനക്കല്ല് രക്തസാക്ഷി സ:ഗോവിന്ദൻ സ്മാരക വായനശാലയും , ലൈബ്രറി കൗൺസിൽ കോടോംബേളൂർ നോർത്ത് നേതൃ സമിതിയും സംയുക്തമായി സംഘടിപ്പിച്ച നവകേരള സദസ്സ് വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി ബി.കെ സുരേഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് വന്ദന.ടി.പി. അധ്യക്ഷയായി. പി.നാരായണൻ, ടി.കെ.പുരുഷോത്തമൻ, പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗാന്ധി ജയന്തി ദിന ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വായനശാല സെക്രട്ടറി സുനിൽ പാറപ്പള്ളി സ്വാഗതവും ലൈബ്രേറിയൻ സവിത രാജൻ നന്ദിയും പറഞ്ഞു.

No comments