മലയോരത്തും പ്രവേശനോത്സവം വ്യത്യസ്തമായി.. കിരീടം ചൂടിയും മധുരം നൽകിയും കുട്ടികളെ വരവേറ്റ് അധ്യാപകർ..
വെള്ളരിക്കുണ്ട് : ഒന്നരവർഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി സ്കൂളിൽ എത്തിയ കുട്ടികളെ തലയിൽ കിരീടം ചൂടിയും മധുരം നൽകിയും വർണ്ണങ്ങൾ കൊടുത്തും വരവേറ്റു.
കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് മലയോരത്തെ സ്ക്കൂളുകളിലും പ്രവേശനോത്സവം നടന്നത്.
നാട്ടക്കൽ എ. എൽ. പി. സ്കൂളിൽ നടന്ന കുട്ടികളെ സ്വീകരികൽ ചടങ്ങ് പ്രധാന അധ്യപിക പി. വിജയകുമാരി ടീച്ചർ നിർവഹിച്ചു. എ. ബി വിഭാഗങ്ങൾ ആയി തിരിച്ചാണ് ഇവിടെ ഒന്നാം ക്ലാസ് പ്രവർത്തിച്ചത്.എ. വിഭാഗത്തിൽ പെടുന്ന കുട്ടികൾ തിങ്കൾ മുതൽ ബുധൻ വരെയും ബി. വിഭാഗത്തിൽ പ്പെടുന്ന കുട്ടികൾ വ്യാഴം മുതൽ ശനിവരെയും ക്ലാസ് മുറികളിൽ എത്തും.പ്രവേശനോത്സവം പോലെ നടന്ന ചടങ്ങിനു മുൻപ് കുട്ടികളെ തെർമ്മൽ സ്‌കാനിങ്ങും നടത്തിയിരുന്നു.. ഒരുബെഞ്ചിൽ രണ്ട് കുട്ടികളെ വച്ചാണ് ഇരുത്തിയത്. വാർഡ് മെമ്പർ കെ. കെ. തങ്കച്ചൻ മുഖ്യാതിഥിയായിരുന്നു. ഉച്ചഭക്ഷണം നൽകിയാണ് ആദ്യദിനം അവസാനിച്ചത്.മാലോത്ത് കസബ, വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ്,ബളാൽ. കല്ലൻചിറ,കനകപ്പള്ളി, പരപ്പ തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളിലും സമാന മായ രീതിയായിൽ പ്രവേശനോത്സവം നടന്നു.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങൾ തുറന്നതിന്റെ ഭാഗമായി ഒരുക്കിയ പ്രവേശനോത്സവം പരപ്പയിൽ വർണാഭമായി . പുത്തൻ പ്രതീക്ഷകളും പുത്തൻ ഊർജവുമായി കുട്ടികളിൽപാതി സ്കൂളിലെത്തി .
ഒന്നര വർഷത്തിനു ശേഷം സ്കൂളിലെത്തിയ വിദ്യാർത്ഥികളെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് തയ്യാറാക്കിയിരുന്നത് . വാർഡ് മെമ്പർ അബ്ദുൽ നാസർ സി എച്ച് , പിടിഎ പ്രസിഡണ്ട് ദാമോദരൻ കോടക്കൽ , എസ് എം സി ചെയർമാൻ സി നാരായണൻ , മദർ പിടിഎ പ്രസിഡണ്ട് സ്വർണലത , പ്രിൻസിപ്പൽ സുരേഷ് കൊക്കോട്ട് , ഹെഡ്മാസ്റ്റർ അജയകുമാർ , സ്റ്റാഫ് സെക്രട്ടറി രജിത കെ വി എന്നിവർ നേതൃത്വം നൽകി. പ്രവേശനോത്സവ ദിവസം വിദ്യാലയത്തിലെത്തിയവർക്കെല്ലാം പായസ വിതരണവും നടത്തി.
ബിരിക്കുളം എ യു പി സ്കൂൾ പ്രവേശനോത്സവം വേറിട്ടതായി. കുരുന്നുകൾക്ക് സ്വാഗതമോതി കുരുത്തോലകളാൽ നിർമിച്ച കമാനത്തിനരുകിൽ കുട്ടികൾ ആഹ്ലാദപൂർവം അകലം പാലിച്ച് നിന്നപ്പോൾ ഗ്രാമപഞ്ചായത്തംഗം സന്ധ്യ.വി.ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.പി.ടി എ. പ്രസിഡൻ്റ് പി പത്മനാഭൻ അധ്യക്ഷനായി.എം ശശിധരൻ, സീമ വിനു, സൂര്യകല വി.എൻ, എന്നിവർ പ്രസംഗിച്ചു. പ്രഥമാധ്യാപകൻ എ ആർ വിജയകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനിത.പി.നന്ദിയും പറഞ്ഞു.വിദ്യാലയ ചുമരുകളിൽ ആർടിസ്റ്റ് സാജൻ ബിരിക്കുളം വരച്ച വർണചിത്രങ്ങൾ ശ്രദ്ധേയമായി. പി.ടി.എ യും സ്റ്റാഫും ചേർന്ന് മുഴുവൻ കുട്ടികൾക്കും സമ്മാനപൊതി നൽകി സന്തോഷം പങ്കിട്ടു.
No comments