Breaking News

കേരളാ കോൺഗ്രസ് നേതാവ് ടി.എം ജേക്കബിൻ്റെ പത്താം ചരമ വാർഷിക അനുസ്മരണ യോഗം വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്:കേരളാ കോൺഗ്രസ് നേതാവ് അന്തരിച്ച ടി എം ജേക്കബിൻ്റെ 10-ാം ചരമവാർഷിക സമ്മേളനം കേരളാ കോൺഗ്രസ് ജേക്കബ് കാസറഗോഡ് ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ നടത്തി.

കേരളം കണ്ട മികച്ച നിയമസഭാ സാമാജികനായിരുന്നു ടി എം ജേക്കബ് എന്ന് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ട്രഷറർ വൽസൻ അത്തിക്കൽ പറഞ്ഞു 

ദിനംപ്രതി വർദ്ധിപ്പിക്കുന്ന ഇന്ധന വിലവർദ്ധനവിൽ യോഗം ഉൽക്കണ്ട രേഖപ്പെടുത്തി. ജില്ലാ പ്രസിഡൻ്റ് ആൻ്റക്സ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

മാത്യു നാരകത്തറ, തോമസ് ചിറമാട്ടേൽ ,കെ ഡി വർക്കി ,ടോംസി തോമസ്, സത്യൻ കമ്പല്ലൂർ, പ്രസാദ് മഞ്ചേശ്വരം, റെജിലീഷ്ചെർക്കള തുടങ്ങിയവർ പ്രസംഗിച്ചു

No comments