Breaking News

കാര്യമൊക്കെ ട്രെന്റ് തന്നെ! പക്ഷെ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും, 80കളിലെ വിന്റേജ് വൈറൽ ട്രെന്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ഇൻസ്റ്റഗ്രാം തുറന്നാൽ ഫുൾ വൈബ്! ബോളിവുഡ് സ്റ്റൈൽ മുതൽ ഇങ്ങ് കേരളാ സ്റ്റൈലിൽ വരെ 80 സ് യുവാക്കളുടെ ചിത്രങ്ങളും വീഡിയോകളും... ഗ്യാങ്സ്റ്റർ ഫോട്ടോകളും കപ്പിൾ ഫോട്ടോകളും ഫാമിലി ഫോട്ടോകളുമെല്ലാം 40 വർഷം സഞ്ചരിച്ച് പുറകോട്ടു പോയി. ചാറ്റ്ജിപിടിയിൽ ആദ്യ തവണ പ്രോംപ്റ്റ് കൊടുത്തു നോക്കി ശരിയാത്തവർ പല തവണ ഫോട്ടോകളും സ്റ്റൈലുകളും മാറ്റിക്കൊടുത്തു. സ്റ്റോറികളായും റീൽസായും പ്രൊഫൈൽ പിക്ച്ചറുകളുമായി ഇവയെല്ലാം ലോകം ഏറ്റെടുത്തു കഴിഞ്ഞു.

ലോകത്തിന്റെ ഏതോ കോണിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ ട്രെൻഡിൽ പിടിച്ചു നിൽക്കാൻ കൂടെക്കൂടിയവരാണ് നമ്മൾ മലയാളികളും. ഇനി അൽപം കാര്യത്തിലേക്ക് വരാം. ഇനി കാര്യത്തിലേക്ക് വരാം. ഈ ട്രെൻഡിനെ അൽപ്പമൊന്ന് സൂക്ഷിക്കണമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയ്ക്കും ദുരുപയോഗത്തിനും വരെ ഇവ ഉപയോഗിക്കപ്പെട്ടേക്കാം.

ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന മുഖത്തിന്റെ ചിത്രങ്ങളിൽ നിന്ന് കമ്പനികൾ കൃത്യമായ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നു. ഈ വിവരങ്ങൾ ഭാവിയിൽ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കപ്പെട്ടേക്കാം. നമ്മൾ അപ്ലോഡ് ചെയ്യുന്ന ഹൈ റെസല്യൂഷൻ ഫോട്ടോകൾ വഴി നിർമിച്ചെടുക്കുന്ന എഐ ചിത്രങ്ങൾ തട്ടിപ്പുകാർക്ക് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാനും ഡീപ്‌ഫേക്ക് വിഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്താൻ വരെ ഉപയോഗിക്കാം. വ്യക്തിഗത ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ചിത്രങ്ങൾ എവിടെയെങ്കിലും സൂക്ഷിക്കപ്പെടുന്നുണ്ടോ, ഇത് എങ്ങനെ ഉപയോഗിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങളിൽ നമുക്ക് ഇന്നും വ്യക്തതയില്ല.

No comments