പരപ്പയിൽ നടന്ന സംഘർഷത്തിൽ യുവാവിന്റെ തലക്ക് ഗുരുതര പരിക്കേറ്റു
പരപ്പ : കല്ല് കൊണ്ട് തലക്ക് കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്.പ്രതിയെ സംഭവ സ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പരപ്പയിൽ സംസ്ഥാന സബ് ജൂനിയർ വോളിബോൾ മത്സരം നടക്കുന്ന ഗ്രൗണ്ടിന് അടുത്താണ് യുവാവിന് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം
പരപ്പ് ക്ലായിക്കോട് സ്വദേശി ഷറഫുദ്ദീൻ എന്ന സർപ്പു 46 വിനാണ് കുത്തേറ്റത്. കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് മുപ്പതോളം തുന്നിക്കെട്ടുകൾ ഉണ്ട്. പരപ്പയിലെ ഓട്ടോ ഡ്രൈവർ മദ്രസക്കടുത്ത് താമസിക്കുന്ന നിതിൻ ജോയി ആണ് വെള്ളരിക്കുണ്ട് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കുത്തേറ്റ സംഭവത്തിൽ പൊലീസ് ആശുപത്രിയിലെത്തിയുവാവിൻറെ മൊഴിയെടുത്തു. പൂർവ വിരോധമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു.
No comments