Breaking News

കരിമ്പിൽ കുഞ്ഞിക്കോമൻ അനുസ്മരണം ; മലയോര മാരത്തണും മെഡിക്കൽ ക്യാമ്പും നടത്തി


കൊന്നക്കാട് : പൗരപ്രമുഖനും കർഷകനുമായിരുന്ന കരിമ്പിൽ കുഞ്ഞിക്കോമന്റെ 38-ാം ചരമവാർഷികത്തിൽ അനുസ്മരണ സമ്മേളനവും മലയോര മാരത്തണും മെഡിക്കൽ ക്യാമ്പും നടത്തി. സമ്മേളനം ഡിഎഫ്ഒ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. കരിമ്പിൽ ഫൗണ്ടേഷൻ ചെയർമാൻ കെ.വി.മധുസൂദനൻ അധ്യക്ഷനായിരുന്നു. നീലേശ്വരം നഗരസഭ മുൻ അധ്യക്ഷൻ കെ.പി.ജയരാജൻ, വെള്ളരിക്കുണ്ട് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.സതീഷ്, ഫാ: ഏലിയാസ് എഴുകുന്നേൽ,ഖത്തീബ് ഇസ്മായിൽ ഹാദി , പി.ജി. ദേവ് , ടി.പി.തമ്പാൻ, ജോർജ് കുട്ടി തോമസ്,

പി.പി. ജയൻ , ബിൻസി ജെയിൻ, മിനി മാത്യു, കെ.എസ്. രമണി, പി.കുഞ്ഞിരാമൻ,സനോജ് മാത്യു,സണ്ണി പൈകട, വി.ആർ. ജയകുമാർ, എ.ടി. ബേബി, പി.വി.രവീന്ദ്രൻ , പുഴക്കരകുഞ്ഞിക്കണ്ണൻ നായർ , കെ.ആർ. രാമകൃഷ്ണൻ  എന്നിവർ സംസാരിച്ചു.

മിനിമാരത്തൺ നാട്ടക്കല്ലിൽ തഹസിൽദാർ പി.വി.മുരളി ഫ്ലാഗ് ഓഫ് ചെയ്തു.

 മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ഡോ പി. വിലാസിനി അധ്യക്ഷത വഹിച്ചു. വി.വി.രാഘവൻ , എൻ.ഡി. വിൻസെന്റ്, എ. രാധാകൃഷ്ണൻ , ബോബി എന്നിവർ സംസാരിച്ചു.

No comments