Breaking News

ഭിന്നശേഷി കുട്ടികൾക്കുള്ള ഒന്നാംഘട്ട ഉപകരണ വിതരണം പരപ്പ ബി ആർ സി യിൽ നടന്നു പാറക്കോൽ രാജൻ വിതരണോത്ഘാടനം നിർവഹിച്ചു


പരപ്പ : സമഗ്ര ശിക്ഷ കേരളം കാസർഗോഡ്, ചിറ്റാരിക്കാൽ ബിആർസി പരിധിയിൽ വരുന്ന ഭിന്നശേഷി കുട്ടികൾക്കുള്ള  ഒന്നാംഘട്ട ഉപകരണ വിതരണം പരപ്പ ബി ആർ സി യിൽ വെച്ച് നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ ലഭ്യമായ സി പി ചെയറാണ് കുട്ടികൾക്ക് വിതരണം ചെയ്തത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ  ഉദ്ഘാടനം ചെയ്തു.ചിറ്റാരിക്കാൽ ബി പി സി സി ഷൈജു അധ്യക്ഷനായി. സി ആർ സി സി ജിതേഷ് പി സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ നീരജ പി യു നന്ദിയും പറഞ്ഞു. മുഹമ്മദ് ഫായിസ്, അഭിഷേക് എന്നീ കുട്ടികൾ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

No comments