Breaking News

സിപിഐഎം എളേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നർക്കിലക്കാട് വനിതാ സംഗമം സംഘടിപ്പിച്ചു


നർക്കിലക്കാട്: സിപിഐഎം എളേരി ഏരിയ സമ്മാളനത്തിന്റെ ഭാഗമായി വനിതാ സംഗമം സംഘടിപ്പിച്ചു. നർക്കിലക്കാട് എ വി സ്മാരകത്തിൽ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. ടി കെ ചന്ദ്രമ്മ അധ്യക്ഷയായി. സിപിഐഎം ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, സ്കറിയ അബ്രഹാം, കെ പി ലക്ഷ്മി, പ്രസീത രാജൻ എന്നിവർ സംസാരിച്ചു.കയനി ജനാർദനൻ സ്വാഗതം പറഞ്ഞു. ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഞായർ ഏരിയയിൽ പതാകദിനവും ആചരിച്ചു.മുഴുവൻ ബ്രാഞ്ചുകളിലും പതാകയുയർത്തി

No comments