Breaking News

കേരള യൂത്ത്ഫ്രണ്ട് ജില്ലാ നേതൃയോഗം വെള്ളരിക്കുണ്ടിൽ സമാപിച്ചു. പ്രസിഡണ്ടായി ഷോബി ഫിലിപ്പിനെയും ജില്ലാ സെക്രട്ടറിയായി (ഓഫീസ് ചാർജ്) എബിൻ തോണക്കരയെയും തെരഞ്ഞെടുത്തു

 


കാസറഗോഡ് : കേരള യൂത്ത് ഫ്രണ്ട് കാസർഗോഡ് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു ജില്ലാ പ്രസിഡണ്ട് ആയി ഷോബി ഫിലിപ്പിനെയും ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറിയായി എബിൻ തോണകരയേയും തെരഞ്ഞെടുത്തു ഇന്നലെ വെള്ളരിക്കുണ്ടിൽ വച്ച് നടന്ന ജില്ല നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്.  ജില്ലാ സെക്രട്ടറിമാരായി ഷാജി പി കെ മാത്യു ജെറ്റോ എബിൻ ഷാജു എന്നിവരെയും  ജില്ലാ വൈസ് പ്രസിഡണ്ട് മാരായി ജസ്റ്റിൻ പുള്ളോലിനെയും , ബിനു കണ്ണനെയും ജില്ലാ ട്രഷറർ ആയി ജിൻസ് ജോസഫ് പ്ലാക്കലിനെയും തിരഞ്ഞെടുത്തു കൂടാതെ 20 അംഗ ജില്ലാ കമ്മിറ്റിയും നിലവിൽ വന്നു.  യോഗം കേരള കോൺഗ്രസ് പാർട്ടി ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന സെക്രട്ടറി കെ വി കണ്ണൻ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി കേരള കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡണ്ട് ജെറ്റ് ജോസഫ് ആശംസ അറിയിച്ചു സംസാരിച്ചു പാർട്ടി മുതിർന്ന നേതാക്കളായ സഖറിയാസ് വാടനാ, ജോസ് കാവുങ്കൽ,  ജോസ് തേക്കുംകാട്ടിൽ,  ബിനോയ് വള്ളോപ്പള്ളി, മനോജ് വലിയംപ്ലാക്കൽ, ബിജു പുതുപ്പള്ളി തകിടിയേൽ,  സജി കിഴക്കേ തൊട്ടി,  ഷൈജു ബിരിക്കുളം എന്നിവർ സംബന്ധിച്ചു.  ഡിസംബർ 30 ന് മുമ്പായി മുഴുവൻ മണ്ഡലം നിയോജക മണ്ഡലം കമ്മിറ്റികളും പുനഃസംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി

No comments