Breaking News

തായന്നൂരിലെ ആദിവാസി യുവതിയുടെ തിരോധാന കേസിൽ പോലീസ് അനാസ്ഥ: കെപിജെഎസ് പാണത്തൂരിൽ പ്രതിഷേധ മാർച്ച് നടത്തി


പാണത്തൂർ : തായന്നൂർ സർക്കാരി കോളനിയിലെ രേഷ്മ എന്ന ആദിവാസി യുവതിയുടെ തിരോധാനകേസിൽ പ്രതി ബിജു പൗലോസിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് പട്ടിക ജനസമാജം പാണത്തൂരിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു.


20210 ൽ വിദ്യാർത്ഥി ആയിരിക്കെയാണ് ബിജുപൗലോസ് രേഷ്മയെ തട്ടിക്കൊണ്ടുപോയി കൂടെ താമസിപ്പിച്ചത്. കാഞ്ഞങ്ങാട് മടിയനിൽ വാടക വീടെടുത്തു ഭാര്യ ഭർത്താക്കന്മാരെ പോലെ താമസിച്ചു വരവെയാണ് രേഷ്മയെ കാണാതാവുന്നത്  തുടക്കത്തിൽ അമ്പലത്തറ പോലീസും പിന്നീട് ബേക്കൽ പോലീസും കേസ് എടുത്തെങ്കിലും അന്വേഷണത്തിൽ തൃപ്തികരമായ പുരോഗതി ഉണ്ടായില്ല. തുടർന്ന് കേസ് അന്വേഷണത്തിൽ പ്രതിഷേധിച്ചു  കെ പി ജെ എസ് ന്റെ നേതൃത്വത്തിൽ പ്രക്ഷോഭസമരങ്ങൾക്ക് തുടക്കമിട്ടത്. പോലീസും പ്രതികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ പ്രതിഷേധിച്ചും പ്രതികളെ സഹായിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചുമാണ് സമരങ്ങൾക്ക് തുടക്കമിട്ടത് പാണത്തൂർ ടൗണിൽ ചേർന്ന പ്രതിഷേധ പൊതുയോഗത്തിൽ രേഷ്മയുടെ മാതാപിതാക്കളും നാട്ടുകാരും പങ്കെടുത്തു. യോഗത്തിൽ രാജേഷ് അത്തികോത്ത് സ്വാഗതവും, കെ ഹരികൃഷ്ണൻ അധ്യക്ഷതയും കെ പി ജെ എസ് ജനറൽ സെക്രട്ടറി തെക്കൻ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു ടി എം നാരായണൻ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

No comments