Breaking News

കരിന്തളത്ത് ഓട്ടോ റിക്ഷ മരത്തിലിടിച്ച് മൂന്നുപേർക്ക് പരിക്ക്


കരിന്തളം: കരിന്തളത്ത് ഓട്ടോ റിക്ഷ മരത്തിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. കരിന്തളം ഗവ: കോളേജിനും ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനുമിടയിലാണ് അപകടം. ബുധനാച്ഛ വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. നീലേശ്വരത്ത് ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കണ്ട് തിരിച്ചു വരുമ്പോള്‍ റിക്ഷ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. കാലിച്ചാമരം പരപ്പച്ചാലിലെ കുര്യാച്ചന്‍ (65) ഭാര്യ. കുഞ്ഞമ്മ (57) മകന്റെ മകള്‍ റെനാ ഫാത്തിമ (4) എന്നിവര്‍ക്കാണ് പരിക്ക്. നാട്ടുകാര്‍ ഓട്ടോറിക്ഷ പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. നീലേശ്വരം. തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രഥമ ശുഷ്രുഷനല്‍കിയതിനു ശേഷം കണ്ണൂര്‍ ഏ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments