Breaking News

ജില്ലയിൽ കോവിഡ് 19 കേസുകൾ വർദ്ധിക്കുകയും ഓമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും മുഴുവൻ ആളുകളും വാക്സിൻ എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ


കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് 19 കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഓമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും   പൊതുജനങ്ങൾ  കോവിഡ് 19 മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും കോവിഡ് 19 വാക്സിനേഷൻ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) അറിയിച്ചു.

ജില്ലയിൽ ഇതുവരെയായി 1075587 പേർ ആദ്യ ഡോസ്  വാക്സിനേഷനും 961993 പേർ  രണ്ടാം ഡോസ്  വാക്സിനേഷനും സ്വീകരിച്ചിട്ടുണ്ട്.  


 ജില്ലയിൽ കരുതൽ ഡോസ് വാക്സിനേഷൻ ആരംഭിച്ചു. 


ജില്ലയിൽ ജനുവരി 10 മുതൽ കരുതൽ ഡോസ് വാക്സിനേഷൻ നൽകി തുടങ്ങി. രണ്ടാം ഡോസ് വാക്സിനേഷൻ സ്വീകരിച്ചു 9 മാസം പൂർത്തിയായ   ആരോഗ്യ പ്രവർത്തകർ, കോവിഡ് 19  മുന്നണി പോരാളികൾ, ഗുരുതര രോഗബാധിതർ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്കാണ്   കരുതൽ ഡോസ് വാക്സിനേഷൻ നൽകുന്നത്.  ഇതു വരെയായി  ഈ വിഭാഗത്തിൽ  പ്പെട്ട 1095 പേരാണ് കരുതൽ ഡോസ് സ്വീകരിച്ചിട്ടുള്ളത്.


 15 - 18 പ്രായമുള്ള 20313 പേർ വാക്സിൻ സ്വീകരിച്ചു. 


ജില്ലയിൽ 15 - 18 പ്രായമുള്ള 20313 പേർ മാത്രമാണ് ഇതുവരെയായി വാക്സിൻ സ്വീകരിച്ചിട്ടുള്ളത് . ഈ വിഭാഗത്തിൽ പെട്ട 40183.പേർ ഇനിയും വാക്സിൻ സ്വീകരിക്കാനുണ്ട്. ഈ വിഭാഗത്തിൽ പെടുന്ന മുഴുവൻ പേർക്കും വാക്സിനേഷൻ നൽകുന്നതിനായി വിദ്യാർത്ഥികൾ, അധ്യാപകർ , ജനപ്രതിനിധികൾ എന്നിവരുടെ സഹായ സഹകരണം ഉണ്ടാകണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

കോവിഡ് 19 വാക്സിൻ സ്വീകരിക്കുന്നതിൽ രോഗം വരാനും രോഗം ഗുരുതരമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കുറവാണ്. 2 ഡോസ് വാക്സിൻ സ്വീകരിച്ച കോവിഡ് 19 രോഗികൾക്ക് മാത്രമേ സർക്കാർ സൗജന്യ ചികിത്സ നൽകുകയുള്ളൂ. 

വിവിധ കാരണങ്ങളാൽ ആദ്യ ഡോസ് വാക്സിൻ  സ്വീകരിക്കാൻ സാധിക്കാത്തവർ, രണ്ടാം ഡോസ് വാക്സിനെടുക്കാനുള്ളവർ, 15 - 18 പ്രായമുള്ളവർ ,  കരുതൽ ഡോസ് എടുക്കാനുള്ളവർ , എന്നിവർ എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്സിൻ എടുക്കേണ്ടതാണ്.


 വാക്സിനേഷൻ സ്വീകരിച്ചാലും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ് 


കോവിഡ് വാക്സിനേഷൻ  സ്വീകരിച്ചാലും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

കൈകൾ ഇടയ്ക്കിടെ വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കുകയോ  സാനിറ്റയ്സർ  ഉപയോഗിച്ച് അണു വിമുക്തമാക്കുകയോ ചെയ്യേണ്ടതാണ്. ശരിയായ രീതിയിൽ മാസ്ക് ധരിക്കുകയും കൃത്യമായ ശാരീരിക അകലം പാലിക്കേണ്ടതുമാണ് .

 വിവാഹം, മരണം എന്നി ചടങ്ങുകളിൽ  പരമാവധി 50  പേർ മാത്രമേ പങ്കെടുക്കാവൂ.

എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും യോഗങ്ങളും ചടങ്ങുകളും , സാമൂഹ്യ , രാഷ്ട്രീയ , സംസ്കാരിക സാമൂദായിക പൊതുപരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തേണ്ടതാണ്. അത്തരം സന്ദർഭങ്ങളിൽ നടക്കുന്ന യോഗങ്ങൾ നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ചു സാമൂഹിക അകലം പാലിച്ചും മറ്റ് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചും മാത്രമേ നടത്തുന്നുള്ളു എന്നുള്ളത് സംഘാടകർ ഉറപ്പ് വരുത്തേണ്ടതാണ് . അടച്ചിട്ട മുറിയിൽ വായു സഞ്ചാരം ഉറപ്പാക്കി മാത്രമേ പരിപാടികൾ സംഘടിപ്പിക്കാൻ പാടുള്ളൂ . ഓഫീസുകളിലേയും സ്ഥാപനങ്ങളിലെയും  ജീവനക്കാരും  കോളേജുകളിലെയും സ്കൂളുകളിലെയും അധ്യാപകരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും  ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

No comments