പരപ്പ ബ്ലോക്ക് പഞ്ചായത്ത് വർക്കിങ്ങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു
പരപ്പ: നവകേരളത്തിനായി ജനകീയാസൂത്രണം എന്ന സന്ദേശം ഉയർത്തി പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2026-2027 പതിനാലാം പഞ്ചവത്സര പദ്ധതിയുടെയും 2026-20 27 വാർഷിക പദ്ധതി രൂപികരണത്തിന്റെയും ഭാഗമായുള്ള വർക്കിങ്ങ് ഗ്രൂപ്പ് പൊതുയോഗം നടന്നു. പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.കെ. ദീപ അധ്യക്ഷയായി. ആസൂത്രണ സമിതി വൈസ് ചെയർമാൻ എ. കൃഷ്ണരാജ് , സ്ഥിരം സമിതി അധ്യക്ഷരായ പാറക്കോൽ രാജൻ , കെ.പി. ചിത്രലേഖ , ജെസ്സി ചാക്കോ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സുനിൽ കുമാർ സ്വാഗതവും ജോയിന്റ് ബീഡിഒ കെ. ജി.ബിജു കുമാർ നന്ദിയും പറഞു
No comments