Breaking News

അനധികൃത ചൂതാട്ടം പിടിക്കാൻ വന്ന പോലീസിന് നേരെ കയ്യേറ്റം: വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു


വെള്ളരിക്കുണ്ട് : എടത്തോട് ചേരിപ്പാടി തറവാട്ടിൽ മൂന്നു ദിവസമായി കളിയാട്ടം നടക്കുകയാണ്. അതിന് അടുത്തുള്ള കവുങ്ങിൻ തോട്ടത്തിൽ പണം വെച്ച് കുലുക്കി കുത്ത് നടത്തുകയായിരുന്ന വരെ പിടികൂടാനാണ് പോലീസ് മഫ്ടിയിൽ സ്ഥലത്തെത്തിയത്.
ഇവർക്ക് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. സ്ഥലത്തുനിന്നും രാജേഷ് (28) സജിത്ത്( 30 ) എന്നിവരെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു കളിക്കളത്തിൽ നിന്നും 7510 രൂപ പോലീസ് പിടിച്ചെടുത്തു. വെള്ളരിക്കുണ്ട് സി ഐ സതീഷ് കെ പി എസ് ഐ മധു ടി എന്നിവർ റൈഡിന് നേതൃത്വം നൽകി.

No comments