ഭാര്യ മരിച്ചതിന്റെ മനോവിഷമത്തിലാണെന്ന് സംശയം കോളിച്ചാൽ സ്വദേശിയായ ഭർത്താവ് വീട്ടിനകത്ത് തൂങ്ങി മരിച്ചു
രാജപുരം : ഭാര്യ മരിച്ചതിന്റെ മനോവിഷമത്തിലായിരുന്ന ഭർത്താവ് വീട്ടിനകത്ത് തൂങ്ങി മരിച്ചു. പനത്തടി, കോളിച്ചാൽ, പ്രാന്തർകാവ്, ഒനിയൻ ഹൗസിലെ സജീവൻ (60) ആണ് മരിച്ചത്. സംഭവത്തിൽ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
സജീവന്റെ ഭാര്യ ബി വി ശോഭന (53) ഫെബ്രുവരി മൂന്നിനു മരണപ്പെട്ടിരുന്നു. ജനുവരി 28ന് രാത്രി വീട്ടിൽ എലിയെ കൊല്ലാൻ വിഷം വയ്ക്കുന്നതിനിടയിൽ അബന്ധത്തിൽ ഗ്ലാസിൽ അൽപ്പം തെറിച്ചു വീഴുകയും ഇക്കാര്യം അറിയാതെ ഗ്ലാസിലെ വെള്ളം കുടിക്കുകയുമായിരുന്നു. അവശത ഉണ്ടായതോടെയാണ് അബന്ധം മനസ്സിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശോഭനമരണപ്പെടുകയും ചെയ്തു.
ഭാര്യയുടെ ആകസ്മിക മരണം സജീവനെ മാനസികവിഷമത്തിലാക്കിയിരുന്നു. ഇതായിരിക്കും ആത്മഹത്യയ്ക്കു കാരണമായതെന്നു സംശയിക്കുന്നു.
മക്കൾ: സനീഷ്, സചിത്ര. മരുമക്കൾ: ശാന്തി, സനീഷ്.
No comments