Breaking News

കീഴ്‌മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില പുന:പ്രതിഷ്ഠ കലശമഹോത്സവം : സാംസ്കാരിക സമ്മേളനം നടത്തി


കരിന്തളം:കീഴ്‌മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിലെ പുന: പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിനോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടത്തി .ആഘോഷ കമ്മിറ്റി രക്ഷാധികാരി കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ക്ഷേത്രം കോയിമ എം സി നാരായണൻ നായർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വെച്ച് മാനേജ്മെൻ്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ കെസിസിപിഎൽ എംഡി ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു.വാർഡ് മെമ്പർ എം ടി ശ്യാമള,ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം വി പത്മനാഭൻ,സാമ്പത്തിക കമ്മറ്റി ചെയർമാൻ പി ടി നന്ദകുമാർ എന്നിവർ സംസാരിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി രവി കരിന്തളം സ്വാഗതവും ജോ : കൺവീനർ എൻ എം ബാലൻ നന്ദിയും പറഞ്ഞു


No comments