കാഞ്ഞിരപ്പൊയിൽ പെരളത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ മടിക്കൈ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പ്രമീളയുടെ മകന്‍ ശ്രീരാജാണ് മരണപ്പെട്ടത്
മടിക്കൈ: കാഞ്ഞിരപ്പൊയിൽ പെരളത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. മടിക്കൈ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പ്രമീളയുടെയും രാഘവന്റെയും മകൻ ശ്രീരാജിനെയാണ്(28) വീടിന് സമീപത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കോതൊട്ടുപാറ സ്വദേശിയായ ശ്രീരാജ് അമ്മയുടെ വീടായ പെരളത്താണ് താമസിക്കുന്നത്. നേരത്തെ ഷിപ്പിൽ ജോലി ചെയ്തിരുന്നു. വിവരമറിഞ്ഞ് ഹോസ്ദുർഗ് പോലീസ് സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ.
No comments