Breaking News

യുവമോർച്ച കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കസബ കടപ്പുറത്ത് മാരത്തോൺ സംഘടിപ്പിച്ചു. ബിജെപി ദേശീയ കൗൺസിൽ അംഗവും ചലച്ചിത്ര താരവുമായ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു


കാസർഗോഡ് : സ്വാമി വിവേകാനന്ദ ജയന്തി - ദേശീയ യുവജന ദിനത്തിൽ യുവമോർച്ച കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് കസബ കടപ്പുറത്ത് സംഘടിപ്പിച്ച മാരത്തോണ്‍ ബിജെപി ദേശീയ കൗൺസിൽ അംഗവും സുപ്രസിദ്ധ ചലച്ചിത്ര താരവുമായ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ധനഞ്ജയൻ മധൂർ അദ്ധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ, ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ റൈ,ജില്ലാ സെക്രട്ടറി എം. ഉമ കടപ്പുറം, ജില്ലാ ട്രഷറർ മാബലെ റൈ,യുവമോർച്ച സംസ്ഥാന വനിതാ കൺവീനർ അഞ്ജു ജോസ്റ്റി, ജില്ലാ ജനറൽ സെക്രട്ടറി കീർത്തൻ ജെ. കുഡ്ലു എന്നിവർ സംസാരിച്ചു. 

കാസർഗോഡ് കസബ ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച മാരത്തണിൽ ബിജെപി - യുവമോർച്ച ജില്ലാ നേതാക്കളും പ്രവർത്തകരും മാരത്തോണിൽ പങ്കെടുത്തു.

No comments