Breaking News

ചെറുപുഴയിൽ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് കാര്യങ്കോട് പുഴയിലേക്ക് വീണു, രണ്ട് യുവാക്കൾക്ക് പരിക്ക്




ചെറുപുഴ: ചെറുപുഴ പുതിയ പാലത്തിന് സമീപം ശനിയാഴ്ച രാത്രിയാണ് അജ്ഞാത വാഹനം തട്ടി ബൈക്ക് കാര്യങ്കോട് പുഴയിലേക്ക് വീണത്. ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ നിധിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബൈക്കിനെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനത്തിനായി അന്വേഷണം പുരോഗമിക്കുന്നു.

No comments