Breaking News

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചിറ്റാരിക്കാൽ ഉപജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം വരക്കാട് നടന്നു


വരക്കാട് : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ മെമ്പർഷിപ്പ് വാരാഘോഷത്തിന്റെ  ഭാഗമായി ചിറ്റാരിക്കാൽ ഉപജില്ലാതല ഉദ്ഘാടനം വി എച്ച് എസ് എസ് വരക്കാട് വെച്ച് നടന്നു. കെ എസ് ടി എ ജില്ല എക്സി കമ്മിറ്റി അംഗം പി ബാബുരാജ്  സ്കൂൾ ഹെഡ്മിസ്ട്രസ് നിഷ പി. കെ യ്ക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ  പി എം ശ്രീധരൻ ,  വി കെ റീന, പ്രമോദ്കുമാർ എം വി ,  പി രവി , എം ബിജു കെ കരുണാകരൻ,  ഷൈജു സി , നിഷ പി കെ എന്നിവർ സംസാരിച്ചു . ജില്ലാ പ്രസിഡൻറ് പി അനിതകുമാരി അധ്യക്ഷത വഹിച്ചു. സബ് ജില്ലാ സെക്രട്ടറി കെ വസന്തകുമാർ സ്വാഗതവും ബിജു എംഎസ് നന്ദിയും രേഖപ്പെടുത്തി.

No comments