നാല് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ പിതാവ് പിടിയിൽ
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നാല് വയസുകാരിയായ സ്വന്തം മകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ ഒളിവില്‍ പോയ 42 കാരന്‍ പിടിയില്‍. ചൊവ്വാഴ്ച വൈകിട്ടത്തെ വിമാനത്തില്‍ ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബംഗളുരു വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് എമിഗ്രിഗേഷന്‍ വിഭാഗം ഇയാളെ തടഞ്ഞ് വെക്കുകയായിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കാഞ്ഞങ്ങാട്ടെത്തിച്ചു. മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോക്സോ കേസ് റെജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍, സബ് ഇന്‍സ്പെക്ടര്‍ കെ.പി സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
No comments