Breaking News

എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് ദിനാചരണവും, കുടുംബ സംഗമവും സംഘടിപ്പിച്ചു

എണ്ണപ്പാറ: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം എണ്ണപ്പാറ പാലിയേറ്റീവ് ദിനാചരണവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ പി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് വൈ: പ്രസിഡൻറ് പി ദാമോധരൻ പഞ്ചായത്ത് വികസന കാര്യ ചെയർപേഴൺ ഷൈലജ, ബ്ലോക്ക് പഞ്ചായത്ത് വികസകാര്യ ചേയർപേഴ്സൺ രജനി കൃഷ്ണ, പഞ്ചയത്ത് മെമ്പർമാരായ, ബാലകൃഷ്ണൻ,നിഷ അനന്തൻ,എണ്ണപ്പാറ പള്ളി വികാരി ഫാ.ജോയി എന്നിവർ ആശംസ അറിച്ച് സംസാരിച്ചു.ആരോഗ്യ വിദ്യാഭ്യാസ ചേയർപേഴ്സൺ ജയശ്രീ, എൻ.എസ് അദ്ധ്യക്ഷ വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജിഷ സ്വാഗതവും ,പാലറ്റീവ് സിസ്റ്റർ സാൻ്റി നന്ദിയും പറഞ്ഞു

No comments