Breaking News

ഉല്ലാസ ഗണിതം: ചിറ്റാരിക്കാൽ ഉപജില്ലാതല അധ്യാപക പരിശീലനം കുന്നുംകൈ ഗവ.എൽ.പി സ്കൂളിൽ വച്ച് നടന്നു


കുന്നുംകൈ : ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഗണിത പഠനം ഉല്ലാസകരമാക്കാൻ സമഗ്ര ശിക്ഷ കേരളം തയ്യാറാക്കിയ ഗണിതപഠന പരിപോഷണ പരിപാടി ആയ ഉല്ലാസ ഗണിതത്തിന്റെ ചിറ്റാരിക്കാൽ ഉപജില്ലാ തല അധ്യാപക പരിശീലനം ഗവൺമെന്റ് എൽ പി സ്കൂൾ കുന്നുംകൈയിൽ വച്ച് നടന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ്  ഗിരിജ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോസ് ഇ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിറ്റാരിക്കാൽ ബ്ലോക് പ്രോജക്റ്റ് കോർഡിനേറ്റർ കാസിം ടി, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ മധുസൂദനൻ , ഡയറ്റ്   ഫാകൽറ്റി ഗിരീഷ് ബാബു, കുന്നുംകൈ എൽപി സ്കൂൾ പ്രധാനാധ്യാപിക പ്രമീള പി.വി,

എസ് എസ്  കെ ട്രെയിനർ അനൂപ് കല്ലത്ത്,സി.ആർ സി കോർഡിനേറ്റർ നിഷ. വി എന്നിവർ സംസാരിച്ചു.  കാസിം ടി, അനൂപ് കുമാർ കല്ലത്ത് എന്നിവർ ഉപജില്ലയിലെ നാല്പത്തിനാല് ഒന്നാം ക്ലാസ് അധ്യാപകർക്ക് ഉല്ലാസ ഗണിതം പരിശീലന ക്ലാസ് നൽകി. കുട്ടികൾക്ക് വിദ്യാലയത്തിലും വീട്ടിലും ഗണിതം ഉല്ലാസപൂർവ്വം പഠിക്കാനുള്ള പലതരം ഗണിത കളികളാണ് ഉല്ലാസ ഗണിതം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അധ്യാപകർ വളരെ നല്ല പ്രതികരണമാണ് പ്രസ്തുത പരിശീലനത്തെയും പാക്കേജിനെയും പറ്റി നടത്തിയത്.

No comments