Breaking News

'അടിച്ച് പൂസായി' ഗ്രേഡ് എഎസ്ഐയുടെ ഗതാഗത നിയന്ത്രണം; സസ്പെൻഷൻ




കോട്ടയം: എരുമേലിയിൽ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ഏറ്റൂമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീനാഥിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ശബരിമല മണ്ഡലകാലത്തിനോടു അനുബന്ധിച്ച് സ്പെഷ്യൽ ഡ്യൂട്ടിയിലായിരുന്നു ശ്രീനാഥ്. ഇയാൾ മദ്യലഹരിയിൽ ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് ഈ സംഭവം നടന്നത്. എരുമേലി കെഎസ്ആർസി സ്റ്റേഷന് സമീപമുള്ള തിരക്കേറിയ റോഡിലാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എരുമേലി പൊലീസെത്തി ശ്രീനാഥിനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കോട്ടയം ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി.

No comments