Breaking News

ബദിയടുക്ക സ്വദേശിക്ക് ഒമിക്രോൺ ജാഗ്രതാ നർദേശം നൽകി ആരോഗ്യവകുപ്പ് വകുപ്പ്


കാഞ്ഞങ്ങാട്: ജില്ലയിൽ വീണ്ടും ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. ബദിയടുക്ക സ്വദേശിയായ 48-കാരനാണ്‌ ഒമിക്രോൺ പിടിപെട്ടത്‌. ദുബായിൽനിന്നെത്തിയ ഇയാൾക്ക് ഈ മാസം ഒന്നിനാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.


തുടർന്ന് സാമ്പിൾ ഒമിക്രോൺ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒമിക്രോൺ ബാധിക്കുന്ന ജില്ലയിലെ രണ്ടാമത്തെ വ്യക്തിയാണിയാൾ.



നേരത്തെ മധൂർ സ്വദേശിയായ 50-കാരന്‌ രോഗം ബാധിച്ചിരുന്നു. ഇയാളും ദുബായിൽനിന്നാണെത്തിയത്. രണ്ടാമത്തെ കേസും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രതാ നർദേശം നൽകി ആരോഗ്യവകുപ്പ് ബോധവത്‌കരണം നടത്തി.


ഭാര്യയ്ക്കും മക്കൾക്കും നെഗറ്റീവ്



:കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച മധൂർ സ്വദേശിയുടെ ഭാര്യയ്ക്കും മക്കൾക്കും കോവിഡില്ല. ഇവരുടെ പരിശോധനാഫലം നെഗറ്റീവണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നു മക്കളും ഭാര്യയും കൂടാതെ രണ്ടു സുഹൃത്തുക്കൾകൂടി സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നു.


ഓട്ടോറിക്ഷാഡ്രൈവറായ ഇയാൾ ഒന്നിലേറെ ഇടങ്ങളിൽ പോയിരുന്നതായി ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ പരിശോധനയിൽ വ്യക്തമായിരുന്നെങ്കിലും പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത് ഈ ആറുപേരെ മാത്രമാണ്.

No comments