Breaking News

കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം: താലൂക്ക് തല കോൾ സെൻ്ററുകൾ പ്രവർത്തനമാരംഭിച്ചു

കാസർകോട്: കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യുന്നതിലേക്ക് ജില്ലാ തലത്തില്‍ കളക്ടറേറ്റിലും ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ധനസഹായ വിതരണവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ അതാത് വില്ലേജ് ഓഫീസര്‍മാരെ ബന്ധപ്പെടാമെന്ന് എ ഡി എം അറിയിച്ചു


കോള്‍ സെന്റര്‍ നമ്പറുകള്‍


കളക്ടറേറ്റ് , കാസര്‍ഗോഡ്-04994 257700, 9446601700 

താലൂക്ക് ഓഫീസ് കാസര്‍ഗോഡ്- 04994 230021

താലൂക്ക് ഓഫീസ് മഞ്ചേശ്വരം-04998 244044

താലൂക്ക് ഓഫീസ് ഹോസ്ദുര്‍ഗ്-04672 204042

താലൂക്ക് ഓഫീസ് വെള്ളരിക്കുണ്ട്-04672 242320

No comments