Breaking News

കണ്ണൂർ -മംഗലാപുരം മെമു സർവ്വീസ്: നീലേശ്വരത്തു കേക്ക് മുറിച്ചാഘോഷിച്ചു


നീലേശ്വരം: ജനുവരി 26 - മുതൽ കണ്ണൂർ -കാസർഗോഡ് മെമു സർവ്വീസ് ആരംഭിക്കുമെന്ന റെയിൽവെയുടെ പ്രഖ്യാപനത്തിൽ നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ചു ആഘോഷിച്ചു. നീലേശ്വരത്തെ ജനകീയ ഡോ. കെ.സി.കെ. രാജ പരിപാടി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.പ്രിയേഷ്കുമാർ സ്വാഗതവും സെക്രട്ടറി കെ.വി.സുനിൽരാജ് നന്ദിയും പറഞ്ഞു.

     ലയൺസ് ജില്ലാ ചെയർമാൻ ഗോപിനാഥൻ മുതിരക്കാൽ, ജെ.സി.ഐ മുൻ പ്രസിഡന്റ്, ഡോ.പി.രതീഷ്, വി.അബ്ദുൾ സലാം, ജെ.സി.ഐ പാലക്കുന്ന് സെക്രട്ടറി വിദ്യ കെ നായർ, കെ.എസ്.എസ്.പി.എ ജില്ലാ ജോ.സെക്രട്ടറി എ.വി.പദ്മനാഭൻ, റഗ്ബി അസോസിയേഷൻ ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര, ജെ.സി.ഐ സെക്രട്ടറി വി.വി.ഹരിശങ്കർ എന്നിവർ സംസാരിച്ചു.

No comments