Breaking News

കോടോംബേളൂർ കുടുംബശ്രീ സിഡിഎസ്സിന്റെ നാട്ടുചന്തക്ക് തുടക്കമായി

അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിൽ നാട്ടുചന്തക്കു തുടക്കമായി. നാട്ടുചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീജ. പി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ, മെമ്പർ സെക്രട്ടറി, സിഡിഎസ് ചെയർപേഴ്സൺ സി.ബിന്ദു. വൈസ് ചെയർപേഴ്സൺ ഉഷ പി എൽ , പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക്‌ കോർഡിനേറ്റർ ഷൈജ, സവിത എന്നിവർ പങ്കെടുത്തു

No comments