Breaking News

കോടോംബേളൂർ പഞ്ചായത്തിലെ കലാപ്രതിഭകൾക്ക് അവസരം: ഒടയഞ്ചാൽ കോടോത്ത് നാടക-കലാ അക്കാദമി തുറന്നു


ഒടയഞ്ചാൽ: കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ വിവിധ തലങ്ങളിലുള്ള കലാപ്രതിഭകളെ വളർത്തിയെടുക്കുന്നതിനു വേണ്ടി പഞ്ചായത്ത് ദീർഘവീക്ഷണത്തോടെ  തയ്യാറാക്കിയ നാടക- കലാ അക്കാദമിയുടെ ഉദ്ഘാടനം കോടോത്ത് വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജ അദ്ധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ഷിനോജ് ചാക്കോ, പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി ദാമോധരൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി ശ്രീലത, പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ഗോപാലകൃഷ്ണൻ പഞ്ചായത്ത് മെമ്പർമാരായ ജഗന്നാഥ് , പി കുഞ്ഞിക്യഷ്ണൻ, ആസൂത്രണ സമിതി അംഗം രാമചന്ദ്രൻ മാഷ്, ഗോപി മാഷ് ,കെ വി കേളു ,ടി കോരൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീ ജോസഫ് ചാക്കോ സ്വാഗതവും ക്ലബ് സെക്രട്ടറി രാജേഷ് കെ നന്ദിയും പറഞ്ഞു.

No comments