Breaking News

മലയോരത്തെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന കൂരാംകുണ്ടിലെ എം.എസ് മത്തായി മാസ്റ്ററുടെ ചരമവാർഷികദിനം ആചരിച്ചു


വെള്ളരിക്കുണ്ട്: സിപിഐ എം എളേരി ഏരിയാ കമ്മിറ്റി അംഗവും രാഷ്ടീയ സാമൂഹ്യ സാംസ്ക്കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന കൂരാംകുണ്ടിലെ എം എസ് മത്തായി മാസ്റ്ററുടെ പതിനെട്ടാം ചരമവാർഷികദിനം ആചരിച്ചു. കൂരാംകുണ്ടിലെ സ്മൃതി മണ്ഡപത്തിൽ ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ പതാക ഉയർത്തി. പുഷ്പാർച്ചനയ്ക്ക്ശേഷം നടന്ന അനുസ്മരണയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കെ വി നാരായണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ, ഏരിയാ സെക്രട്ടറി സി ജെ സജിത്ത്, എ അപ്പുക്കുട്ടൻ, ടി കെ ചന്ദ്രമ്മ, സി വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.സി വി ശശിധരൻ സ്വാഗതം പറഞ്ഞു.

No comments