Breaking News

പരപ്പ നവഭാരത് കോളേജ് മുൻ അധ്യാപകനും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന മോഹൻ.കെ.യാദവ് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു

പരപ്പ: പരപ്പ അയ്യപ്പ ഭജനമഠത്തിന് സമീപം താമസിക്കുന്ന പരേതരായ പാലങ്കി കോമൻ മണിയാണിയുടെയും പാട്ടിയമ്മയുടെയും മകൻ കുരിക്കൾ വീട്ടിൽ മോഹൻ.കെ.യാദവ് (56) അന്തരിച്ചു. കാഞ്ഞങ്ങാടായിരുന്നു താമസം. പരപ്പ നവഭാരത് കോളേജിലെ ആദ്യകാല അധ്യാപകനും പ്രിൻസിപ്പലുമായിരുന്നു. ഇപ്പോൾ ഫിഷറീസ് വകുപ്പിലായിരുന്നു ജോലി.

ഭാര്യ സിന്ധു (അഗൻവാടി ടീച്ചർ) മക്കൾ: വിവേക് (ബേക്കൽ താജ് ഹോട്ടൽ ), നിവേദ് (പ്ലസ് ടു വിദ്യാർത്ഥി) സഹോദരങ്ങൾ: ലക്ഷ്മി, വേണുഗോപാലൻ, ബാലകൃഷ്ണൻ, തമ്പാൻ, ശാന്ത. പരേതയായ കാർത്ത്യായനി. സംസ്ക്കാരം പരപ്പ തറവാട് വീട്ട് വളപ്പിൽ നടക്കും

No comments