Breaking News

പാരമ്പര്യകലയും ചികിത്സയും നെഞ്ചോട് ചേർത്ത ഉപാസകന് നാടിൻ്റെ ആദരവ് കൊന്നക്കാട് മുട്ടോംകടവിലെ മാണിക്കനെ ആചാരവള അണിയിച്ച് കിരാൻ പദവി നൽകി


കൊന്നക്കാട്: ആചാര പെരുമയിൽ നാടിനെയും നാട്ടുകാരെയും സാക്ഷിനിർത്തി മുട്ടോംകടവ് നാടിന്റെ കിരാൻ ആയി മാണിക്കാൻ പുതിയകൂട്ടത്തിലിനെ ആചാരവള നൽകി ആദരിച്ചു. പാരമ്പര്യ ചികിത്സയും, തെയ്യം വടക്കൻവാതിൽ, തുടി, കോട്ടുംപാട്ടും, മംഗലംകളി അങ്ങനെ മൺറഞ്ഞു പോകുന്ന ഗോത്രകല രൂപങ്ങളും പാരമ്പര്യവിഷ ചികിത്സ രീതികളും ഒട്ടേറെ ആളുകൾക്കു പകർന്നു കൊടുത്തും പഠിപ്പിച്ചും സംരക്ഷിച്ച് നിർത്തുന്ന മാണിക്കൻ പുതിയക്കൂട്ടത്തിന് ഒരു നാടിന്റെ ആദരമെന്നോണം കൊന്നക്കാട് മുത്തപ്പൻ മഠപ്പുര ഭരണ സമിതി സെക്രട്ടറി പി.വി ബാലകൃഷ്ണൻ, പ്രസിഡണ്ട് സുരേഷ് പത്ര വളപ്പിൽ, നാരായണൻ എന്നിവർ നാട്ടുകാരെ സാക്ഷിനിർത്തി ആചാരവള അണിയിച്ച് കിരാൻ എന്ന ആചാര പേര് ചൊല്ലി വിളിച്ചു.

No comments