Breaking News

സര്‍ക്കാര്‍ ഓഫീസുകള്‍ കാലത്തിനനുസരിച്ച് മാറണം; കൃഷിമന്ത്രി പി.പ്രസാദ് ജില്ലാ കൃഷി ഓഫീസില്‍ ഇ- സംവിധാനം ഉദ്ഘാടനം ചെയ്തു

സര്‍ക്കാര്‍ ഓഫീസുകളിലെ സംവിധാനങ്ങള്‍ കാലത്തിനനുസരിച്ച് മാറണമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി വകുപ്പിന് കീഴിലുള്ള ഓഫീസുകള്‍ ഇ ഓഫീസുകള്‍ ആയി മാറുന്നതിന്റെ ഭാഗമായി ജില്ലാ കൃഷി ഓഫീസിലെ ഇ സംവിധാനം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പേപ്പര്‍ രഹിത ഓഫീസ് ആയി മാറുന്നതിലൂടെ കര്‍ഷകര്‍ക്ക് തടസ്സമില്ലാത്ത സേവനം ലഭ്യമാകും. സേവനം മികച്ചതാവുമ്പോള്‍ ജനാധിപത്യം ശക്തിപ്പെടും. കാര്‍ബണ്‍ ന്യൂട്രല്‍ ആശയത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇ സംവിധാനത്തിലൂടെ സംഭാവന ചെയ്യാനാവുമെന്നും മന്ത്രി പറഞ്ഞു.


ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇ സംവിധാനത്തിലൂടെ ആദ്യ ഫയല്‍ ജില്ലാ കളക്ടടര്‍  കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് അയച്ചു. ജില്ലാ കൃഷി ഓഫീസ് ഇ സംവിധാനത്തിലേക്ക് മാറിയത് നല്ല മാറ്റത്തിന്റെ തുടക്കമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍ വീണാറാണി സ്വാഗതവും അക്കൗണ്ട്സ് ഓഫീസര്‍ ടിവി ഗോപി നന്ദിയും പറഞ്ഞു

No comments