Breaking News

കാഞ്ഞങ്ങാട്‌– പാണത്തൂർ പാത 
വികസനം മാർച്ച്‌ 10നകം തുടങ്ങും


കാഞ്ഞങ്ങാട്– -പാണത്തൂർ സംസ്ഥാന പാത വികസനത്തിന്‌  മുന്നോടിയായുള്ള പരിശോധന ആരംഭിച്ചു. മാർച്ച് 10നകം പണി ആരംഭിക്കും.  

പൂടംകല്ല് മുതൽ ചെറംകടവ് വരെ 17.7 കിലോമീറ്റർ റോഡ് മെക്കാഡം ചെയ്യുന്നതിന്  കിഫ്ബിയിൽ  59.94 കോടി അനുവദിച്ചിട്ടുണ്ട്‌. കിഫ്ബി എൻജിനീയർ വിഭാഗവും  കരാർ എടുത്ത  കുദ്രോളി ബിൽഡേഴ്‌സും സംയുക്തമായാണ്‌  സർവേ തുടങ്ങിയത്‌.  കിഫ്ബി അസിസ്‌റ്റന്റ്  എൻജിനീയർ സി ജി രവിന്ദ്രൻ, പ്രൊജക്ട്‌ എൻജിനീയർ ആർ കെ രാഹുൽ, കുദ്രോളി ബിൽഡേഴ്‌സ് എൻജിനിയർമാരായ ആർ പി ബെനിറ്റോ, ആർ പി അശോക് എന്നിവരുടെ നേതൃത്വത്തിലാണ് തിങ്കൾ പൂടംകല്ലിൽ നിന്നും പരിശോധന ആരംഭിച്ചത്. 

വളവും കയറ്റവും കുറക്കുന്നതിനുള്ള പരിശോധനയാണ് നടക്കുന്നത്.  21 ദിവസത്തിൽ സർവേ പൂർത്തിയാക്കി കിഫ്ബിക്ക് റിപ്പോർട്ട് നൽകി പണി ആരംഭിക്കും. 

ആദ്യഘട്ടത്തിൽ കൾവർട്ട് നിർമാണം, റോഡ് വീതി കൂട്ടൽ എന്നിവ നടക്കും. 13 മീറ്റർ വീതിയിൽ വികസിപ്പിച്ച് 7.5 മീറ്റർ വീതിയിലാണ് മെക്കാഡം ചെയ്യുന്നത്. രാജപുരം, മാലക്കല്ല് ടൗണുകൾ നാലുവരി പാതയാക്കും.മ റ്റ് ടൗണുകൾ വീതി കൂട്ടി രണ്ട് വരിയായി വികസിപ്പിക്കും. പരിശോധന സംഘത്തിനൊപ്പം സിപിഐ എം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, ലോക്കൽ സെക്രട്ടറി എ കെ രാജേന്ദ്രൻ, കെ എ പ്രഭാകരൻ, നാരായണൻ അരിച്ചെപ്പ് എന്നിവരും ഉണ്ടായി.

No comments