Breaking News

കള്ളാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെൻ്റർ റിസോഴ്സ് സെൻററിൻ്റെ ആഭിമുഖ്യത്തിൽ മാലക്കല്ലിൽ വനിതാദിന റാലിയും ബോധവൽക്കരണ ക്ലാസും നടത്തി


രാജപുരം: മാലക്കല്ല് ടൗൺ മുതൽ കള്ളാർ അനുഗ്രഹ ഓഡിറ്റോറിയം വരെ 500 ൽ പരം കുടുംബശ്രീ വനിതകൾ റാലിയിൽ അണിനിരന്നു. തുടർന്ന് നടന്ന സ്ത്രി സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി കമലാക്ഷി.കെ യുടെ അദ്ധ്യക്ഷതയിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പ്രിയ ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്രീമതി. രേഖ സി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഗീത .പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് മെമ്പർ സെക്രട്ടറി ശ്രീ.ജോസ് അബ്രാഹം സ്വാഗതവും സി.ഡി.എസ് മെമ്പർ ശ്രീമതി. പ്രേമ സുരേഷ് നന്ദിയും പറഞ്ഞു. സ്ത്രി സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് അമ്പലത്തറ പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥ ശ്രീമതി. രതി സി കെ കൈകാര്യം ചെയ്തു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സി.ഡി.എസ് ,എ ഡി.എസ് അംഗങ്ങൾ ,കുടുംബശ്രീ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

No comments